kaunudy-news-headlines

1. ശബരിമലയെ സംഘര്‍ഷ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ബി.ജെ.പിയും കോണ്‍ഗ്രസും സമരത്തില്‍ നിന്ന് പിന്‍മാറണം എന്നും വി.എസ്. സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയിലെ സമരങ്ങള്‍ അവസാനിപ്പിക്കണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് എതിരെ ആണ് പ്രതിഷേധം എങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റണം. കോടതി വിധി നടപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് എന്നും കോടിയേരി.

2. സി.പി.എം നിലപാട് വ്യക്തമാക്കിയത് രാഷ്ട്രീയ സമരമെങ്കില്‍ നേര്‍ക്കുനേര്‍ ആകാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെ. ശബരിമലയിലെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍.എസ്.എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസിനൊപ്പം. മാസപൂജ സമയത്ത് പ്രതിഷേധക്കാരെ തടഞ്ഞില്ല. എന്നാല്‍ പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചതും.

3. ബി.ജി.പി നടത്തുന്നത് ശബരിമലയെ കൈപ്പിടിയിലാക്കാനുള്ള ശ്രമം. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ തെളിവാണ് ബി.ജെ.പിയുടെ സര്‍ക്കുലര്‍. രാഷ്ട്രീയ ലക്ഷ്യത്തിന് ഭക്തരെ ബലായാട് ആക്കരുത്. രാഷ്ട്രീയ സമരമെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകാം ശബരിമലയില്‍ വേണ്ട എന്നും മുഖ്യമന്ത്രി. നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി 9000 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരും ദേവസ്വവും നടത്തും എന്നും മുഖ്യമന്ത്രി. പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

4. ശബരിമല ഭക്തരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ എത്തിയ യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരെ കേസ്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് ആണ് നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തത്. നിലയ്ക്കലിലും പമ്പയിലും ആണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ുടേയും ഉമ്മന്‍ചാണ്ടിയുടേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പവരെ എത്തി പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മടങ്ങിയത്

5. സന്നിധാനത്തെ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അനാവശ്യം. പൊലീസ് നിരപരാധികളെ അറസ്റ്റു ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഒന്നും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പ്രാഥമിക സൗകര്യങ്ങള്‍ പോലും താറുമാറായി. ഭക്തജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നും രമേശ് ചെന്നിത്തല

6. കണ്ടുകൊണ്ടിരിക്കുന്നത് സര്‍ക്കാരിന്റെ ഭ്രാന്തന്‍ നടപടികള്‍. തീര്‍ത്ഥാടകരുടെ എണ്ണം പകുതിയായി. തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. നാമജപിക്കുന്നവര്‍ എല്ലാം ആര്‍.എസ്.എസുകാര്‍ അല്ലെന്നും ചെന്നിത്തല. സര്‍ക്കാരിന് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനുള്ള ദുഷ്ടലാക്ക് എന്ന് ഉമ്മന്‍ചാണ്ടി. ശബരിമലയില്‍ അയ്യപ്പന്മാര്‍ ഇല്ലെന്നും പ്രതികരണം. യു.ഡി.എഫിന് ഒപ്പം നിരോധനാജ്ഞ ലംഘിക്കാന്‍ ബി.ജെ.പി നേതാക്കളും ശബരിമലയിലേക്ക്. വി. മുരളീധരന്‍ എം.പി ശബരിമലയിലേക്ക്. അയ്യപ്പ ഭക്തരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മനുഷ്യാവകാശ കമ്മിഷനെ അനുവദിച്ചില്ല എന്ന് പ്രതികരണം

7. ശബരിമല വിഷയത്തിലെ ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജിയില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സുപ്രീംകോടതി വിധിയില്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി ജനങ്ങളെ കബളിപ്പിക്കാന്‍ എന്ന് ശ്രീധരന്‍പിള്ള. ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആത്മാര്‍ത്ഥയുടെ ഒരു അംശം പോലും ഇല്ല. ശബരിമല കര്‍മ്മ സമിതിയെ ബി.ജെ.പി പിന്തുണയ്ക്കും എന്നും സംസ്ഥാന അധ്യക്ഷന്‍

8. ശബരിമലയില്‍ നേതാക്കളെ നിയോഗിച്ച് സര്‍ക്കുലര്‍ ഇറക്കിയത് പാര്‍ട്ടിയുടെ അറിവോടെ. ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാനും ബി.ജെ.പി തീരുമനം. ഡിസംബര്‍ അഞ്ച് മുതല്‍ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കാന്‍ നീക്കം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചത് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമര്‍ശിച്ചതിന് പിന്നാലെ

9. ശബരിമല വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത് ഷായുടെ ട്വീറ്റ്. കുട്ടികളോടും മുതിര്‍ന്നവരോടും സന്നിധാനത്ത് പൊലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായി. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായി. ഭക്തര്‍ക്കൊപ്പം ബി.ജെ.പി നിലനില്‍ക്കും എന്നും ഷാ

10. സി.ബി.ഐയുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. കേസില്‍ അഭിഭാഷകര്‍ക്ക് വാദത്തിനുള്ള അര്‍ഹത പോലും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മ്മയ്ക്ക് എതിരെ കേന്ദ്ര വിജിസന്‍സ് കമ്മിഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ചോര്‍ന്നതില്‍ ആണ് ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചത്

11. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ദേശീയ മാദ്ധ്യമത്തില്‍ വന്നത് എങ്ങനെ എന്ന് ചോദ്യം. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെ എന്ന് അറിയില്ല എന്നും ഇതില്‍ തനിക്കും അതൃപ്തി ഉണ്ടെന്നും അലോക് വര്‍മ്മയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജസ്റ്റിസ് ഫാലി എസ് നരിമാന്‍. കേസ് കോടതി ഈ മാസം 29ലേക്ക് മാറ്റി.