തിരുവനന്തപുരം: ശബരിമലയിൽ അയോദ്ധ്യക്ക് സമാനമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ‌് സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. പിണറായി വിജയൻ സർക്കാർ യുദ്ധസമാനമായ സാഹചര്യമാണ് ശബരിമലയിൽ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അയ്യപ്പഭക്തന്മാരെ ഗുണ്ടകളെ പോലെയാണ് സന്നിധാനത്ത് നേരിടുന്നത്. ഇതിനെതിരെ കേന്ദ്രസർക്കാർ ഇടപെടണം. കേരളത്തെ കാശ്മീർ ആക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ ദേശീയ പ്രക്ഷോഭം നടത്തുമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിൻ പറഞ്ഞു.