ന്യൂഡൽഹി: ഡൽഹിയിൽ എത്തിയ ഭീകരർ എന്നു സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താടി വച്ച ഇവർ കുർത്തയും തലപ്പാവും അണിഞ്ഞ് , ഡൽഹി, 360 കി.മീ, ഫിറോസ്പൂർ 9 കി.മീ. എന്നെഴുതിയ മൈൽക്കുറ്റിക്ക് സമീപം നിൽക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്. ഇവരെ കണ്ടുമുട്ടുന്നവർ പഹാർഗൻജ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ പഞ്ചാബിലാണ് ഫിറോസ്പൂർ.
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കെയാമ് ഭീകരർ എത്തിയതായി റിപ്പോർട്ടുള്ളത്.