മഥുര: എല്ലാം വളരെ പെട്ടെന്നായിരുന്നു,കണ്ടുനിന്നവരെ സ്തംഭരാക്കി കുഞ്ഞ് വീണ റെയിൽ പാളത്തിന് മുകളിലൂടെ ട്രെയിൻ കടന്നുപോയി, ട്രെയിൻ പോയതിന് ശേഷം യുവാവ് കുഞ്ഞിലെ വാരിയെടുത്ത് മാതാപിതാക്കൾക്ക് നൽകി.അവിശ്വസിനീയമായ രക്ഷപ്പെടൽ. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവനാണ്. ഈ വീഡിയോ സോഷ്യൽ മീഡയയിലൂടെ വെെറലാവുകയാണ്.
ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ഒരു വയസ് മാത്രം പ്രായമായ കുഞ്ഞ് റെയിൽവെ പാളത്തിൽ വീഴുന്നതും തുടർന്ന് ട്രെയിൻ കടന്നുപോകുന്നു. പ്ളാറ്റ്ഫോമിനും പാളത്തിനും ഇടയിലാണ് കുഞ്ഞ് വീണത്.അതിവേഗതയിൽ പോയ ട്രെയിൽ കുഞ്ഞിനെ സ്പർശിച്ചതുപോലുമില്ല.യാത്രക്കാർ ഓടിക്കൂടി കുഞ്ഞിനെ എടത്തുകൊടുക്കയായിരുന്നു. അപ്പോയും കാര്യമെന്തെന്നറിയാതെ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.
#WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE
— ANI UP (@ANINewsUP) November 20, 2018