muraleedhrana
എം.പിമാരായ വി. മുരളീധരൻ, നളിൻ കുമാർ കട്ടീൽ, ബി.ജെ.പി വക്താവ് ജെ. ആർ പദ്മകുമാർ എന്നിവർ സന്നിധാനം പൊലീസ് സ്റ്റേഷനിൽ ഇരുന്നു പ്രതിഷേധിക്കുന്നു. ഫോട്ടോ: അജയ് മധു

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് ഒമ്പത് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നിൽ ബി.ജെ.പിയുടെ പ്രതിഷേധം അവസാനിപ്പിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.

സന്നിധാനത്ത് നിന്ന് ഒമ്പതുപേരെ കസ്റ്റഡിിയിലെടുത്തതിനെതിരെ ബി.ജെ.പിയുടെ എം.പിമാരായ വി.മുരളീധരൻ, നളിൻകുമാർ കട്ടീൽ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ നേരത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. കൊല്ലം പരവൂർ സ്വദേശികളായ 9 പേരെയാണ് പൊലീസ് സന്നിധാനത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തത്. ബി.ജെ.പിയുടെ സർക്കുലർ പ്രകാരം ശബരിമലയിൽ എത്തിയവരാണ് ഇവർ എന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ദർശനം നടത്താനെത്തിയ ഭക്തരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെയാണ് മുരളീധരൻ സന്നിധാനം സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തിയത്. ഇവരെ ആരുപറഞ്ഞിട്ടാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവർക്ക് ദർശനം നടത്താൻ കഴിയാത്ത എന്തുസാഹചര്യമാണ് ഉള്ളതെന്നും വി.മുരളീധരൻ എം.പി ചോദിച്ചു.

അതേസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് പമ്പയിലെത്തിച്ചു