കൊച്ചി: ഫെഡറൽ ബാങ്ക് ഹോർമിസ് സ്‌മാരക ഫൗണ്ടേഷൻ സ്‌കോളർഷിപ്പിനായി 2018-19 അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ എം.ബി.ബി.എസ്., എൻജിനിയറിംഗ്, ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി അഗ്രികൾച്ചർ, കാർഷിക സർവകലാശാലകൾ നടത്തുന്ന അഗ്രികൾച്ചറൽ സയൻസ് ഉൾപ്പെടെയുള്ള ബി.എസ്‌സി (ഹോണേഴ്‌സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, എം.ബി.എ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകർ സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരും മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവരും ആയിരിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും https://www.federalbank.co.in/scholarships സന്ദർശിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 31നകം സമീപത്തെ ഫെഡറൽ ബാങ്ക് ശാഖയിൽ സമർപ്പിക്കണം.