കാലിഫോർണിയ: വാഷിംഗ്ടൺ ഹെൽത്ത് കെയർ ഡിസ്ട്രിക്ട് ബോർഡിലേക്ക് നവംബർ ആറിനു നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ജേക്കബ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയ അലമീഡാ കൗണ്ടിയിലെ വാഷിംഗ്ടൺ ഹെൽത്ത് കെയർ ഡിസ്ട്രിക്ട് പൊതു തിരഞ്ഞെടുപ്പിലൂടെയാണ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുക. അഞ്ചാം തവണയാണ് ഡോ. ജേക്കബ് ഈപ്പൻ അംഗമാവുന്നത്. 17,000 വോട്ട് നേടിയാണ് വിജയം കൈവരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു ബിരുദമെടുത്ത ജേക്കബ് ഈപ്പൻ ലൂഥിയാന മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ ബെർക്കിലി, സ്‌റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പഠനം നടത്തി. നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഡോ. ഈപ്പൻ യു.എന്നിലും സേവനം നടത്തിയിട്ടുണ്ട്. കണ്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ ഷെർലി. ഡോ. നവീൻ ജേക്കബ്, ഡോ. സന്ധ്യ ജേക്കബ് എന്നിവർ മക്കളാണ്