kaumudy-news-headlines
Kaumudy News Headlines

1. സന്നിധാനത്ത് പൊലീസ് നിയന്ത്രണങ്ങളുടെ ഭാഗമായി എട്ടു പേര്‍ കസ്റ്റഡിയില്‍. ഇവരുടെ ആര്‍.എസ്.എസ് ബന്ധം സ്ഥീരീകരിച്ചതായി പൊലീസ്. ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം എത്തിയവര്‍ എന്നും പൊലീസ്. ഇവരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. കസ്റ്റഡിയില്‍ എടുത്തത് കൊല്ലം പരവൂര്‍ സ്വദേശികളെ. അതിനിടെ, പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വി. മുരളീധരന്‍ എം.പി സന്നിധാനത്ത് പ്രതിഷേധിച്ചു. ശബരിമലയില്‍ നാമജപം നടത്തി പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവ് ആര്‍. രാജേഷിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.


2. ആര്‍.എസ്.എസിന്റെ മുന്‍ ജില്ലാ കാര്യവാഹക് ആയിരുന്നു രാജേഷ് എന്ന് പൊലീസ്. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നടപ്പന്തലില്‍ പ്രതിഷേധിച്ചാണ് രാജേഷിന്റെ നേതൃത്വത്തില്‍ നാമജപം നടത്തിയത്. ശബരിമലയില്‍ നേതാക്കളെ നിയോഗിച്ച് സര്‍ക്കുലര്‍ ഇറക്കിയത് പാര്‍ട്ടിയുടെ അറിവോടെ എന്ന് വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാനും ബി.ജെ.പി തീരുമാനം. പ്രക്ഷോഭം സംഘടിപ്പിക്കുന്നത് നിലയ്ക്കലില്‍.

3. ഡിസംബര്‍ അഞ്ച് മുതല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കാന്‍ നീക്കം. ശബരിമല കര്‍മ്മ സമിതിയെ ബി.ജെ.പി പിന്തുണയ്ക്കും എന്നും ശ്രീധരന്‍ പിള്ള. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചത് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമര്‍ശിച്ചതിന് പിന്നാലെ. ശബരിമല വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത് ഷായുടെ ട്വീറ്റ്.

4. പമ്പയിലും നിലയ്ക്കലും നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ കാലതാമസമില്ലാതെ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും അറിയിക്കും എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശ കമ്മിഷന്‍ പമ്പയിലും നിലയ്ക്കലും സന്ദര്‍ശനം നടത്തിയത് ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുക ആണെന്ന പരാതിയില്‍. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

5. ശബരിമലയിലെ അടിസ്ഥാന സൗകര്യപ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ ആകില്ല. വിശ്വാസത്തിന് മുറിവേല്‍ക്കുന്ന തരത്തില്‍ പൊലീസ് പെരുമാറിയിട്ടുണ്ട് എങ്കില്‍ അത് മനപൂര്‍വം അല്ലെന്നും കമ്മിഷന്‍ അംഗം പി. മോഹനദാസ്. നാമജപവും വിരിവെയ്ക്കലും സംബന്ധിച്ച പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കമ്മിഷന് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്നും മോഹനദാസ് വ്യക്തമാക്കി.

6. ശബരിമലയെ സംഘര്‍ഷ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ബി.ജെ.പിയും കോണ്‍ഗ്രസും സമരത്തില്‍ നിന്ന് പിന്‍മാറണം എന്നും വി.എസ്. സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയിലെ സമരങ്ങള്‍ അവസാനിപ്പിക്കണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് എതിരെ ആണ് പ്രതിഷേധം എങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റണം. കോടതി വിധി നടപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് എന്നും കോടിയേരി.

7. സി.പി.എം നിലപാട് വ്യക്തമാക്കിയത് രാഷ്ട്രീയ സമരമെങ്കില്‍ നേര്‍ക്കുനേര്‍ ആകാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെ. ശബരിമലയിലെ സമരം ഭക്തിയുടെ ഭാഗമല്ലെന്നും പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍.എസ്.എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസിനൊപ്പം. മാസപൂജ സമയത്ത് പ്രതിഷേധക്കാരെ തടഞ്ഞില്ല. എന്നാല്‍ പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചതും.

8. ബി.ജി.പി നടത്തുന്നത് ശബരിമലയെ കൈപ്പിടിയിലാക്കാനുള്ള ശ്രമം. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ തെളിവാണ് ബി.ജെ.പിയുടെ സര്‍ക്കുലര്‍. രാഷ്ട്രീയ ലക്ഷ്യത്തിന് ഭക്തരെ ബലായാട് ആക്കരുത്. രാഷ്ട്രീയ സമരമെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകാം ശബരിമലയില്‍ വേണ്ട എന്നും മുഖ്യമന്ത്രി. നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി 9000 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാരും ദേവസ്വവും നടത്തും എന്നും മുഖ്യമന്ത്രി. പ്രളയത്തിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍