ഭുവിയും ബുംറയും നിലവിൽ ലോകത്തെ ഏറ്രവും അപകടകാരികളാണ്.ഇരുവരെയും ന്യൂബാൾ ബൗളർമാരായി ലഭിച്ചത് എന്റെ ഭാഗ്യമാണ്. ചിന്തിക്കുന്ന ബൗളർമാരാണ് ഇരുവരും.അതാണ് അവരുടെ വിജയവും. സാഹചര്യങ്ങൾ നന്നായി മനസിലാക്കാനുള്ള കഴിവും അടുത്ത പന്തിൽ ബാറ്റ്സ്മാൻമാർ എന്താണ് ചെയ്യുകയെന്നത് മുൻകൂട്ടി കാണാനുള്ള വൈഭവവും ആണ് അവരെ വ്യത്യസ്തരാക്കുന്നത്. ചില പ്രമുഖ താരങ്ങൾ ഇല്ലെങ്കിലും ആസ്ട്രേലിയയുടെ ശക്തി ഒട്ടും കുറച്ച് കാണാൻ കഴിയില്ല. അവരെ തോൽപ്പിക്കുകയെന്നത് കഠിനമേറിയ കാര്യമാണ്. ഇന്ത്യൻ താരങ്ഹൾ അങ്ങോട്ട് പ്രകോപിപ്പിക്കാൻ പോകില്ല.ഇങ്ങോട്ട് വന്നാൽ വിട്ടു കൊടുക്കുകയുമില്ല.
വിരാട് കൊഹ്‌ലി
ഇന്ത്യ മികച്ച ടീമാണ്. അവർ നല്ല ഫോമിലുമാണ്. എന്നാൽ ഞങ്ങൾ അവരെ ഭയക്കുന്നില്ല. കൊഹാലിയെ മാത്രല്ല ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയ്ക്കെതിരെ ട്വന്റി-20യിൽ തന്നെ തുടങ്ങാനായത് നല്ലതാണ്. അവർ ഈ ഫോർമാറ്റിൽ മികച്ച നിലയിലാണ് നിലവിൽ. ഞങ്ങളത് കാര്യമാക്കുന്നില്ല. സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആസ്ട്രേലിയൻ ടീമിനെ എഴുതിത്തള്ളാൻ ആർക്കുമാകില്ല.
ആരോൺഫിഞ്ച്
പിച്ചും കാലാവസ്ഥയും
എക്സ്ട്രാ ബൗൺസ് കിട്ടുന്ന പിച്ചാണ് ഗാബയിലേത്. ബൗണ്ടറിക്ക് മറ്റ് ഗ്രൗണ്ടുകളെ അപേക്ഷിച്ച് ദൂരമുണ്ട്. രണ്ട് ടീമുകളും കൂടുതൽ പേസ്ബൗളർമാരെ കളിപ്പിക്കാൻ സാധ്യതയുണ്ട്.തെളിഞ്ഞ കാലാവസ്ഥായാണ് ഇവിടെ.
നോട്ട് ദ പോയിന്റ്
ട്വന്റി-20യിൽ ഇന്ത്യയും ആസ്ട്രേലിയയും ഇതുവരെ 15 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ പത്തിലും ഇന്ത്യയ്ക്കായിരുന്നു ജയം. അഞ്ചെണ്ണത്തിൽ ആസ്ട്രേലിയ ജയിച്ചു.
ഇരുടീമുകളും ഏറ്രുമുട്ടിയ മത്സരങ്ങളിൽ ഒമ്പത് തവണയും രണ്ടാമത് ബാറ്ര് ചെയ്ത ടീമാണ് ജയിച്ചത്.
2016 ലെ പര്യടനത്തിൽ ഇന്ത്യ മൂന്ന് ട്വന്റി-20യിലും ജയം നേടിയിരുന്നു.
ഫിക്സചർ
ഒന്നാം ട്വന്റി-20 ഇന്ന് ബ്രിസ്ബേനിൽ
രണ്ടാം ട്വന്റി-20 23ന് മെൽബണിൽ
മൂന്നാം ട്വന്റി-20 25ന് സിഡ്നിയിൽ
(എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.20 മുതൽ)
ആസ്ട്രേലിയൻ ഇലവനുമായിട്ടുള്ള ത്രിദിന പരിശീലന മത്സരം 29-ഡിസം.1. പെർത്തിൽ
(വെളുപ്പിന് 5 മുതൽ)
ഒന്നാം ടെസ്റ്റ് ഡിസംബർ 6-10 അഡ്‌ലെയ്ഡൽ
(രാവിലെ 5.30 മുതൽ)
രണ്ടാം ടെസ്റ്റ് ഡിസംബർ ഡിസംബർ 14-18 പെർത്തിൽ
(രാവിലെ 7.50 മുതൽ)
മൂന്നാം ടെസ്‌റ്റ് ഡിസംബർ 26-30. മെൽബണിൽ
(രാവിലെ 5 മുതൽ)
നാലാം ടെസ്റ്ര് ജനുവരി 3-7 സിഡ്നിയിൽ
(രാവിലെ 5 മുതൽ)
ഒന്നാം ഏകദിനം ജനുവരി 12. സിഡ്നിയിൽ
(രാവിലെ 7.50 മുതൽ)
രണ്ടാം ഏകദിനം ജനുവരി 15. അഡ്‌ലെയ്ഡിൽ
( രാവിലെ 8.50 മുതൽ)
മൂന്നാം ഏകദിനം ജനുവരി 18. മെൽബണിൽ
( രാവിലെ 7.50 മുതൽ)