-amit

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനം ഉന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീർത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വിറ്ററിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തെറ്റിധാരണകൾ പരത്തുന്നതാണെന്ന് പിണറായി വിജയൻ തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. തീർത്ഥാടനം അവിടെ കുഴപ്പങ്ങളില്ലാതെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീ‌ർത്ഥാടകർക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. ഭക്തർക്കല്ല മറിച്ച് ശബരിമല കേന്ദ്രീകരിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനെത്തുന്ന സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ട്.

സോവിയറ്റ് തടവുകാരെ പോലെയാണ് അയ്യപ്പഭക്തരോട് പൊലീസ് പെരുമാറുന്നതെന്നാണ് അമിത് ഷാ ആരോപിച്ചത്. പെൺകുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങൾ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തന്മാർക്കൊപ്പമാണ്. വൈകാരികമായ ഒരു പ്രശ്നത്തെ പിണറായി വിജയൻ സർക്കാർ നേരിടുന്ന രീതി വളരെ നിരാശാജനകമാണെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിലപാട് തന്നെ അമിത് ഷായ്ക്കുള്ള മറുപടിയാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം