rss

കോഴിക്കോട്: ശബരിമല വിഷയത്തിൽ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരെല്ലെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലൻ കുട്ടി. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിന്റെ അടിസ്ഥാനം യുവതീ പ്രവേശനമല്ല. എല്ലാവരും അങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. ശബരിമലയെ തകർക്കാനുള്ള നിരീശ്വര വാദികളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെയും പ്രവർത്തനങ്ങൾക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധി നടപ്പാക്കാൻ ധൃതി കാണിക്കുന്നതിന് മുൻപ് തന്ത്രിയെയും രാജകുടുംബത്തെയും കണ്ട് ആലോചനകൾ നടത്തേണ്ടിയിരുന്നു. അവരുമായി ചർച്ച ചെയ്ത ശേഷമാണ് വിധി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശനത്തിനെതിരെയല്ല തങ്ങളുടെ സമരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള പറഞ്ഞിരുന്നെങ്കിലും പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.