-kerala-police

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ കലാപം ആഹ്വാനം ചെയ്ത് കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പൊലീസ് നിരീക്ഷണത്തിൽ. ഇവരുടെ പ്രൊഫെെൽ അക്കൗണ്ടുകൾ നിരന്തര നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് വർഗീയത പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ കൂടതലായി ഉപയോഗിച്ചു വരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഏകദേശം ആയിരത്തിലധികം പ്രൊഫെെലുകൾ വർഗീയത പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിൽ മിക്കതും വിദേശത്ത് നിന്നുള്ളതാണെന്ന് സെെബ‌‌ർ സെൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ പ്രൊഫെെലുകളാണ് അതിന് വേണ്ടി ഉപയോഗക്കുന്നത്. സന്ദേശങ്ങൾ കേരളത്തിൽ തയ്യാറാക്കുകയും സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്ത് അവർ വ്യാജ പ്രൊഫെെലുകളിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ സെെബർ സെൽ വിഭാഗവും വർഗീയ സ്വഭാവമുള്ള സോഷ്യൽ മീഡിയ പോസ്റ്രുകൾ നിരീക്ഷിച്ചുവരികയാണ്.

പോസ്റ്രുകളുടെ സ്വഭാവമനുസരിച്ചുള്ള പട്ടിക തയാറാക്കി ഫേസ്ബുക്കിന് അയച്ചുകൊടുക്കും. അതിന് ശേഷം ഇവർ ‌ജോലി ചെയ്യുന്ന രാജ്യത്തെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് തീരുമാനം.ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.