mathu

വൈത്തിരി:ആദിവാസി വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പഴയവൈത്തിരി തങ്ങൾക്കുന്ന് കോളനിയിൽ മാധവന്റെ മകളും പുൽപള്ളി കോളേജിലെ ടി.ടി.സി വിദ്യാർഥിനിയുമായ മാതുവിനെ(22) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഹോസ്റ്റലിൽ നിന്നെത്തി തിങ്കളാഴ്ച വൈകിട്ടോടെയാണ് ആത്മഹത്യ ചെയ്തത്. തുളസിയാണ് അമ്മ. സഹോദരങ്ങൾ: നീതു, മിഥുൻ. വൈത്തിരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു.

മകളുടെ മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധവൻ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സ്വദേശിയായ ഒരാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. അന്വേഷണം നടക്കുകയാണെന്ന് വൈത്തിരി എസ്.ഐ ഹരിലാൽ നായർ പറഞ്ഞു.