sabarimala-

പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസം നാമജപ പ്രതിഷേധം നടത്തിയ ദേവസ്വം ബോർഡ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തൃക്കാരിയൂർ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറായ പുഷ്പരാജനെയാണ് സസ്‌പെൻഡ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുകയും പൊലീസുകാരെ അവരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പുഷ്പരാജനെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

കൂടാതെ നാമജപം നടത്തി പ്രതിഷേധിച്ചതിന് ആർ.എസ്.എസ്‌ നേതാവ് ആർ രാജേഷിനെ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് ജോലിയിൽ നിന്ന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. രാജേഷും റിമാൻഡിലാണ്.