തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാടിന് കേരളം സഹായം എത്തിക്കും. ചുഴലിക്കാറ്റ് നശം വിതച്ച പ്രദേശങ്ങലിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തമിഴ്നാട് ദുരന്ത നിവാരണ അതോറിട്ടിയുമായി ചർച്ച നടത്തി. ചർച്ചയെത്തുടർന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിട്ടികളും ചേർന്ന് ടാർപ്പോളിൻ, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങൾ എന്നിവ തമിഴ്‍നാട്ടിലെ തിരുവാരുർ നാഗപട്ടണം എന്നീ ജില്ലകളിലേക്ക് രണ്ടുദിവസങ്ങളിലായി എത്തിക്കും.
പ്രളയം നാശം വിതച്ചപ്പോൾ കേരളത്തിന് തമിഴ്നാട്ടിൽ നിന്ന് ഭക്ഷണവും വസ്ത്രവും വെള്ളവും ഉൾപ്പെടയെുള്ള അവശ്യസാധനങ്ങൾ എത്തിയിരുന്നു.