-dubai

ദുബായ്: എമിഗ്രേഷൻ സേവനങ്ങൾ സ്മാർട്ടായി ഉപയോഗിച്ചാൽ 15സെക്കന്റിനുള്ളിൽ സന്ദർശന വിസ ലഭിക്കും. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന നിരവധി പദ്ധതികൾ ഉടൻ ഉണ്ടാകുമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമർ പറ‍ഞ്ഞു.

നിലവിൽ അൻപത് ശതമാനം ആളുകൾ സ്മാർട്ട് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഇത് 100ശതമാനമാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എമിഗ്രേഷൻ കേന്ദ്രങ്ങളിൽ ആളുകൾ നേരിട്ടെത്തുകയും ക്യൂ നിന്ന് സമയം കളയുകയും ചെയ്ത കാലം കഴിഞ്ഞു. വിരൽ തുമ്പിൽ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് എമിഗ്രേഷന്റെ പ്രവർത്തനങ്ങൾ. ലക്ഷ്യവും അത് തന്നെ അദ്ദേഹം വ്യക്തമാക്കി.