aquaman

ഡിസി കോമിക്സ്-വാർണർ ബ്രദേർസ് ചേർന്ന് നിർമ്മിക്കുന്ന അക്വാമാൻ ഫൈനൽ ട്രെയിലർ പുറത്തിറക്കി. ഡിസി യൂണിവേഴ്സിലെ പ്രധാന കഥാപാത്രമാണ് അക്വാമാൻ. ഹോളിവുഡ് താരം ജെയ്സൻ മൊമോവയാണ് അക്വാമാനായി വേഷമിടുന്നത്. ആംബെർ ഹിയ‌ർഡ്,​ നിക്കോൾ കിഡ്മാൻ,​ പാട്രിക് വിൽസൺ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജസ്റ്റിസ് ലീഗിൽ അക്വാമാൻ എത്തിയിരുന്നെങ്കിലും കഥാപാത്രത്തിന്റെ ഐഡന്റിറ്രി വ്യക്തമായിരുന്നില്ല. ഇത് പ്രേക്ഷരെ ഏറെ നിരാശരാക്കിയിരുന്നു. ഡിസി യെ അപേക്ഷിച്ച് മാർവൽ കോമിക്സ് ഒരുക്കുന്ന അവഞ്ചേർസ് യൂണിവേർസിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രത്യേകം ചിത്രങ്ങൾ ഉണ്ട്. അതിനാൽ മാർവൽ ചിത്രങ്ങൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയും കിട്ടാറുണ്ട്.


സോ,​ ഫാസ്റ്റ് ഫ്യൂരിയസ്,​ കോൺജൂറിംഗ് സീരീസുകളുടെ സംവിധായകനായ ജെയിംസ് വാനാണ് അക്വാമാൻ ഒരുക്കുന്നത്. ചിത്രം ഡിസംബ‌ർ 21ന് തീയേറ്ററുകളിലെത്തും.