-sushma-swaraj

ഇൻഡോർ: മൂന്ന് വർഷം മുമ്പ് രക്ഷിതാക്കളെ തേടി പാക്കിസ്ഥാനിൻ നിന്ന് ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയക്കുന്നില്ലെന്ന് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ്. മൂകയും ബധിരയുമായ ഗീത ഇന്ത്യയുടെ മകളാണ്,​ അവളുടെ കുടുംബത്തെ കണ്ടുമുട്ടിയില്ലെങ്കിൽ പോലും പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നില്ല, കേന്ദ്ര സ‌ർക്കാർ ഗീതയെ സംരക്ഷിക്കുമെന്നും മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് 8 പേ‌ർ രംഗത്ത് വന്നിരുന്നു. എന്നാൽ ഡി.എൻ.എ. പരിശോധനയിൽ മാതാപിതാക്കളല്ലെന്ന് തെളിയുകയായിരുന്നു. 2015 ഒക്ടോബർ 26 ഇന്ത്യയിലെത്തിയ ഗീതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‌‌ർത്തു.

ഗീതയ്ക്ക് 8 വയസുള്ളപ്പോൾ സംജോതാ എക്സ്പ്രസിൽ നിന്ന് പാക്കിസ്ഥാൻ വനപാലകർ ഗീതയെ കണ്ടെത്തുകയായിരുന്നു.പാക്കിസ്ഥാനിലെ എധി ഫൗണ്ടേഷൻ ആണ് ഗീതയെ ഏറ്റെടുത്തത്.