v-muraleedharan
സന്നിധാനത്ത് അയ്യപ്പന്മാർ നടത്തിയ നാമജപത്തിൽ വി. മുരളിധരൻ എം.പി പങ്കെടുക്കുന്നു ഫോട്ടോ: അജയ് മധു

ശബരിമല : നിരോധനാജ്ഞ ലംഘിച്ചു ശബരിമല സന്നിധാനത്തിൽ ഇന്ന് രണ്ടിടത്തു നാമജപപ്രതിഷേധം നടന്നു .വി. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ വടക്കേ നടയിലും രണ്ടാമത്തെ സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തുമാണു ശരണം വിളികളോടെ പ്രതിഷേധം നടത്തിയത്.

ഹരിവരാസനം പാടി നട അടച്ചതോടെ പ്രതിഷേധവും അവസാനിച്ചു. ഭക്തർ ഇനി പഴയപോലെതന്നെ സന്നിധാനത്തെത്തുമെന്ന് വി. മുരളീധരൻ പറഞ്ഞു. തീർത്ഥാടകർക്കു നിയന്ത്രണമില്ലെന്നും ആവശ്യമുള്ളത്ര സമയം നടപ്പന്തലിൽ വിശ്രമിക്കാമെന്നും ഐ,ജി അറിയിച്ചതായി മുരളീധരൻ പറഞ്ഞു.

അതേസമയം വലിയ നടപ്പന്തലിൽ ഭക്തർക്കുണ്ടായിരുന്ന നിയന്ത്രണം നേരത്തെ ഭാഗികമായി നീക്കിയിരുന്നു. വലിയനടപ്പന്തലിൽ തീർത്ഥാടകർക്ക് വിശ്രമിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു.