മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ദേവാലയ ദർശനം. കൃഷി മേഖലയിൽ ഉയർച്ച. അനുകൂലമായ സാഹചര്യം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ ചുമതലകൾ ഏറ്റെടുക്കും. ചർച്ചകളിൽ പുരോഗതി. വായ്പ അനുമതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആർജവം വർദ്ധിക്കും ധാർമ്മിക ബോധുണ്ടാകും. ഭാഗ്യാനുകൂല്യം നേടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ക്ഷിപ്ര കോപം ഒഴിവാക്കും. നയപരമായി ഇടപെടും. അധികാരികൾ അംഗീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സഹപ്രവർത്തകരെ സഹായിക്കും. സാമൂഹിക ബന്ധങ്ങൾ വർദ്ധിക്കും. പ്രാർത്ഥനകൾ നടത്തും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധുവിന്റെ സമീപനം ആശ്വാസമാകും. സന്തോഷകരമായ അവസരം. സൗഹൃദ സംഭാഷണത്തിൽ നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രഭാഷണങ്ങൾ ശ്രവിക്കും. മനസമാധാനത്തിന് വഴിയൊരുക്കും. തൃപ്തികരമായി പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ പ്രവർത്തന മേഖല. മികച്ച പ്രകടനത്തിന് അംഗീകാരം. സൽകീർത്തി വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യാപാരത്തിൽ ഉയർച്ച. സാമ്പത്തിക സഹായം ചെയ്യും. കഫ നിർദോഷങ്ങൾ മാറും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
തർക്കങ്ങൾ പരിഹരിക്കും യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കും ശ്രദ്ധ വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ സ്നേഹബന്ധം ഉണ്ടാകും. കാര്യനിർവഹണ ശക്തി വർദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നേതൃത്വം ഏറ്റെടുക്കും പദ്ധതികളിൽ വിജയം. ഉയർച്ചയിൽ അഭിമാനം.