ഉത്തർ പ്രദേശ് സിവിൽ കോർട്ട് സ്റ്റാഫ് സെൻഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴിൽ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വകുപ്പുകളിലെ സ്റ്റെനോഗ്രാഫർ ഗ്രേഡ്,ക്ലർക്ക് ഗ്രൂപ്പ് സി,ഡ്രൈവർ, ട്യൂബ് വെൽ ഓപ്പറേറ്റർകം ഇലക്ട്രീഷ്യൻ/ പ്രോസസ് സെർവർ/ ഓർഡർലി/ പ്യൂൺ/ ചൗക്കിദാർ എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 3,495 ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായി ഒരാൾക്ക് ഒന്നിൽ കൂടുതൽ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഓരോന്നിനും പ്രത്യേകം അപേക്ഷാ ഫീസ് അടക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.ഡ്രൈവർ തസ്തികയിൽ മറ്റുളളവർക്ക് കമ്പ്യൂട്ടർ ടൈപ്പ് പരീക്ഷയും, സ്റ്റെനോഗ്രാഫി ടെസ്റ്റും ഉണ്ടായിരിക്കും. ഡിസംബർ ആറ് മുതൽ 26 വരെ അപേക്ഷിക്കാം.വെബ്സൈറ്റ് : www.allahabadhighcourt.in
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ. സംസ്ഥാന സർക്കാർ വകുപ്പുകളിൽ സെക്ഷൻ ഓഫീസർ റാങ്കിൽ കുറയാത്ത തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഹിന്ദുമതത്തിൽപ്പെട്ട ജീവനക്കാർക്ക് വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ നൽകാം. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഇന്റർനെറ്റ്, ഡേറ്റാബേസ് മാനേജ്മെന്റ് എന്നീ മേഖലകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ നവംബർ 30നകം ലഭിക്കണം. വെബ്സൈറ്റ്: kdrb.kerala.gov.in
ഒഡിഷയിൽ ലക്ചറർ 833 ഒഴിവ്
സർക്കാരിതര എയ്ഡഡ് കോളേജുകളിലേക്ക് ലക്ചറർ തസ്തികയിലെ 833 ഒഴിവുകളിലേക്ക് ഒഡിഷ ഹയർ എഡ്യൂക്കേഷൻ സ്റ്റേറ്റ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് സ്ഥിരപ്പെടുത്തും.
www.ssbodisha.nic.in വഴി ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 11.
നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്
നാഷണ ൽ സെന്റ ർ ഫോ ർ ഫോ ർ പോളാർ ആ ൻ ഡ് ഓഷ്യ ൻ റിസ ർ ച്ചി ൽ വിവിധ തസ്തികകളി ൽ കരാ ർ അടിസ്ഥാനത്തി ൽ നിയമിക്കും. പ്രോജക്ട് സയന്റിസ്റ്റ് ബി -20, ജൂനിയ ർ റിസ ർ ച് ഫെലോ -02, പ്രോജക്ട് സയന്റിഫിക് അസി. -02, എക്സിക്യൂട്ടീവ് അസി.(ഫിനാ ൻ സ് ആ ൻ ഡ് അക്കൗണ്ട്സ്) -01, എക്സിക്യൂട്ടീവ് അസി. (പ ർ ച്ചേഴ്സ് ആ ൻ ഡ് സ്റ്റോ ർ സ്) -01 എന്നിങ്ങനെയാണ് ഒഴിവ്.www.ncaor.gov.in വഴി ഓ ൺ ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബ ർ 27 വൈകിട്ട് അഞ്ച്. അനുബന്ധരേഖക ൾ ഓ ൺലൈനായി അപ്ലോഡ്ചെയ്യണം .
നാഷണൽ ഇൻഷുറൻസ് കമ്പനി 150 ഒഴിവുകൾ
നാഷണൽ ഇൻഷുറൻസ് കമ്പനി അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുണ്ട്. കേരളത്തിൽ നാല് ഒഴിവാണുള്ളത്. രണ്ട് വർഷമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്കെയിൽ ഒന്ന് തസ്തികയിൽ സ്ഥിരനിയമനത്തിന് പരിഗണിക്കും.
യോഗ്യത 60 ശതമാനം മാർക്കോടെ കൊമേഴസിൽ ബിരുദം, സിഎ ഇന്റർമീഡിയറ്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ്/എംബിഎ ഫിനാൻസ്/60 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദാനന്തര ബിരുദം. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രായം 21-27. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 200 മാർക്കിന്റെ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂറാണ് പരീക്ഷ. കേരളത്തിൽ കൊച്ചി, കൊല്ലം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്.www.nationalinsuranceindia.com എന്ന website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 27.