തപാൽ വകുപ്പിന് കീഴിൽ ചെന്നൈയിലെ മെയിൽ മോട്ടോർ സർവീസിൽ സ്കിൽഡ് ആർടിസാൻസ് തസ്തികയിൽ 11 ഒഴിവുണ്ട്. എം വി മെക്കാനിക് (സ്കിൽഡ്) 06, കോപ്പർ ആൻഡ് ടിൻസ്മിത്ത്(സ്കിൽഡ്) 02, എംവി ഇലക്ട്രീഷ്യൻ(സ്കിൽഡ്) 01, ടയർമാൻ( സ്കിൽഡ്) 02എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ എട്ടാം ക്ലാസ്സും അതത് ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18- 30. 2018 ജൂലായ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷാഫോറവും വിശദവിവരവും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം The Manager, Mail Motor Service, No 37(Old No16/1), Greams Road, Chennai600006. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 03.
മുംബയിലെ മെയിൽ മോട്ടോർ സർവീസിൽ15 ഒഴിവുണ്ട്
മോട്ടോർ വെഹിക്കിൾ മെക്കാനിക്, മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ, വെൽഡർ, ടയർമാൻ, പെയിന്റർ, ടിൻസ്മിത്ത് എന്നീട്രേഡുകളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ എട്ടാം ക്ലാസ്സും അതത് ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-30. അപേക്ഷാഫോറവും വിശദവിവരവും www.indiapost.gov.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം The Senior Manager, Mail Motor Service, 134A, S K Ahire Marg, Worli, Mumbai 400018. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31.
യു.പി പവർ കോർപറേഷനിൽ 299 അവസരങ്ങൾ
യു.പി പവർ കോർപറേഷൻ ലിമിറ്റഡ് അസി. എൻജിനിയർ (ട്രെയിനി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 299 ഒഴിവുണ്ട്. ഇലക്ട്രിക്കൽ 180, കംപ്യൂട്ടർ സയൻസ് 40, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യുണിക്കേഷൻ -61, സിവിൽ 18 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിങ് ബിരുദം. സിവിൽ വിഭാഗത്തിൽ എൻജിനിയറിംഗ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഹിന്ദിയിൽ പ്രാവീണ്യം വേണം. പ്രായം 21-40. 2018 ജൂലായ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. upenergy.in വഴി ഓൺ അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30.
നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്
നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ - 40, സീനിയർ മാനേജർ(എഫ് ആൻഡ് എ) 02 ഒഴിവുണ്ട്.
www.nationalfertilizers.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബർ 14.
ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഒപ്പിട്ട് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Deputy General Manager (HR), National Fertilizers Limited, A11, Sector24, Noida, District Gautam Budh Nagar, Uttar Pradesh 201301 എന്ന വിലാസത്തിൽ ഡിസംബർ 21നകം ലഭിക്കുന്നവിധം അയക്കണം.