ടെലിഫോൺ ഓപറേറ്റർ/ സിഗ്നലർ കം വിഎച്ച്എഫ് ഓപറേറ്റർ(ക്ലാസ്സ് ത്രി) തസ്തികയിലെ രണ്ടൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. യോഗ്യത: പ്ലസ്ടു, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽനിന്നുള്ള ജി.എം.ഡി.എസ്.എസ് സർട്ടിഫിക്കറ്റ്, കംപ്യുട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, ഇംഗ്ലീഷും ഹിന്ദിയും എഴുതാനും സംസാരിക്കാനും അറിയണം. ആർഒസി, എആർപിഎ കോഴ്സ് ചെയ്യുന്നവർക്ക് മുൻഗണന. ഉയർന്ന പ്രായം 35. 2018 നവംബർ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. cochinport.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ സർടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം The Deputy Conservator, Cochin Port trust, Cochin 682009 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 30.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റിസ്
്പിന് ഐ.ടി.ഐക്കാർക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യൻ 25, ഇൻസ്ട്രുമെന്റ് മെക്കാനിക് 02, മെക്കാനിക് ഡീസൽ 11, വെൽഡർ(ജിആൻഡ്ഇ) 15, ഫിറ്റർ 10, ടർണർ 08, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക് 02, ഡ്രോട്സ്മാൻ മെക്കാനിക്കൽ 03, ഡ്രോട്സ്മാൻ സിവിൽ 03, സർവേയർ 03, കാർപന്റർ 03, പ്ലംബർ 02 എന്നിങ്ങനെ ആകെ 87 ഒഴിവുണ്ട്. 2016മു മുമ്പ് ഐ.ടി.ഐ പാസ്സായവർ അപ്രന്റിസ്ഷിപ്പിന് വിധേയമായിട്ടില്ലെന്നും തൊഴിൽ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലം നൽകണം.
www.hindustancopper.com എന്ന വെബ്സൈറ്റിൽ അപേക്ഷാഫാറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷിക്കുന്നവർ www.apprenticeship.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നമ്പർ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ്, രണ്ട് പാസ്പോർട്സൈസ് ഫോട്ടോ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പംManager(HR), Hindusthan Copper Limited, Malanjkhand Copper Project, Tehsil, Birsa P O, Malanjkhand, District Balaghat, Madhya Pradesh481116 എന്ന വിലാസത്തിൽ നവംബർ 24നകം ലഭിക്കത്തക്കവിധം അയക്കണം.
സിനിമ ഓപ്പറേറ്റർ
കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്സ് പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രൽ ഇൻസ്പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുമായോ ബന്ധപ്പെടണം. www.ceikerala.gov.in ലും വിവരം ലഭിക്കും. ഫോൺ: 0471-2331104, 2331159.
ഒഡിഷ ഹൈഡ്രോപവർ കോർപറേഷനിൽ 96 ഒഴിവ്
ഒഡിഷ ഹൈഡ്രോപവർ കോർപറേഷൻ ലിമിറ്റഡിൽ ഡിപ്ലോമ എൻജിനിയർ ട്രെയിനി, ഗ്രാഡ്വേറ്റ് എൻജിനിയർ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ ആകെ 96 ഒഴിവുണ്ട്. ഡിപ്ലോമ ട്രെയിനി ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗത്തിലാണ് ഒഴിവ്. എൻജിനിയറിംഗ് വിഭാഗത്തിൽ ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലാണ് ഒഴിവ്.
മാനേജ്മെന്റ് ട്രെയിനി എച്ച്ആർഡി, ഫിനാൻസ്, ലീഗൽ, പബ്ലിക് റിലേഷൻസ്, സെക്രട്ടേറിയൽ, എൻവയോൺമെന്റ് വിഭാഗത്തിലാണ് ഒഴിവ്. ഡിപ്ലോമ ട്രെയിനി യോഗ്യത 60 ശതമാനം മാർക്കോടെ ഡിപ്ലോമ. എൻജിനിയറിങ് വിഭാഗത്തിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. മാനേജ്മെന്റ് ട്രെയിനി യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം.
ഡിപ്ലോമ ട്രെയിനി പ്രായം 1832. എൻജിനിയർ ട്രെയിനി/ മാനേജ്മെന്റ് ട്രെയിനി പ്രായം 21-32. 2018 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
നിയമാനുസൃത ഇളവ് ലഭിക്കും. www.ohpcltd.comവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 05.
വിശാഖപട്ടണം നേവൽ ഡോക്യാർഡിൽ
വിശാഖപട്ടണം നേവ ൽ ഡോക്യാ ർ ഡി ൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 275 ഒഴിവുണ്ട്. ഇൻ ഇലക്ട്രോപ്ലേറ്റ ർ ,ഇലക്ട്രോണിക്മെക്കാനിക് ഫിറ്റ ർ, ഇ ൻ സ്ട്രുമെന്റ് മെക്കാനിക് ,മെഷീനിസ്റ്റ് മെക്കാനിക് ,ൻ ടൂ ൾ മെയിന്റന ൻ സ് പെയിന്റ ർ ജനറ ൽ പാറ്റേ ൺ മേക്ക ർ റഫ്രിജറേറ്റ ർ ആ ൻ ഡ് എസി മെക്കാനിക് വെ ൽ ഡ ർ ഗ്യാസ് ആ ൻ ഡ് ഇലക്ട്രിക്ക ൽ കാ ർ പന്റ ർ ഫോണ്ട്രിമെ ൻ ഫോ ർ ജ ർ ആ ൻ ഡ് ഹീറ്റ് ട്രാ ൻ സ്ഫ ർ മെക്കാനിക്ക ൽ ഡീസ ൽ ഷീറ്റ്മെറ്റ ൽ വ ർ ക്ക ർ പൈപ്പ് ഫിറ്റ ർ എന്നിങ്ങനെയാണ് ഒഴിവ് പൈപ്പ് ഫിറ്റ ർ ട്രേഡി ൽ രണ്ട് വ ർ ഷമാണ് പരിശീലനകാലാവധി .
മറ്റ് ട്രേഡുകളി ൽ ഒരുവ ർ ഷം യോഗ്യത ശതമാനം മാ ർ ക്കോടെ പത്താം ക്ലാസ്സോടെ പത്താം ക്ലാസ് ജയിക്കണം ശതമാനം മാ ർ ക്കോടെ ഐ.ടി.ഐ എ ൻ സിവിടി ഏപ്രി ൽ ഒന്നിനും ഏപ്രി ൽ ഒന്നിനും ഇടയി ൽ ജനിച്ചവരാകണം രണ്ട് തീയതികളും ഉ ൾ പ്പെടെ അപേക്ഷക ർ നിയമാനുസൃത ഇളവ് ലഭിക്കും എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് അപേക്ഷിക്കുന്നവ ർ ൽ രജിസ്റ്റ ർ ചെയ്യണം രജിസ്ട്രേഷ ൻ പൂ ർ ത്തിയാക്കി കാ ൻ ഡിഡേറ്റ് പ്രൊഫൈ ൽ പ്രിന്റെടുക്കണം ഇത് ന ൽ കിയിട്ടുള്ള ഹാ ൾ ടിക്കറ്റിന്റെ രണ്ട് കോപ്പികളും സഹിതം എന്ന വിലാസത്തി ൽ അയക്കണം വിശദവിവരം ൽ ഓ ൺ ലൈ ൻ രജിസ്ട്രേഷനുള്ള അവസാന തിയതി ഡിസംബ ർ ഓ ൺ ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് സ്വീകരിക്കുന്ന അവസാന തിയതി ഡിസംബ ർ 12.
എച്ച്.എൽ.എൽ ഇൻഫ്രാടെകിൽ
എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 107 ഒഴിവുണ്ട്. അസോസിയറ്റ് വൈസ് പ്രസിഡന്റ്(സിവിൽ) 02, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്(സിവിൽ) 05, ചീഫ് എൻജിനിയർ(സിവിൽ) 03, ചീഫ് എൻജിനിയർ(ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) 03, ചീഫ് പ്രോജക്ട് മാനേജർ(സിവിൽ) 08, പ്രോജക്ട് മാനേജർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ) 06, പ്രോജക്ട് മാനേജർ(സിവിൽ) 05, മാനേജർ(മോണിറ്ററിങ്) 01, പ്രോജക്ട് എൻജിനിയർ(സിവിൽ) 05, സീനിയർ ആർകിടെക്ട് 02, അസി.പ്രോജക്ട് എൻജിനിയർ(ഇലക്ട്രിക്കൽ/മെക്കാനിക്കൽ) 15, ജൂനിയർ ആർകിടെക്ട് 04, സേഫ്ടി ഓഫീസർ 02 ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്(ഫെസിലിറ്റി മാനേജ്മെന്റ്) 01, ഡെപ്യൂട്ടി മാനേജർ(ഇൻഫർമേഷൻ ടെക്നോളജി ) 01, അസി. മാനേജർ(ലീഗൽ) 01, ഡെപ്യൂട്ടി ജനറൽ മാനേജർ(പ്രൊക്യുർമെന്റ്) 01, സീനിയർ മാനേജർ /മാനേജർ(കോൺട്രാക്ട് മാനേജ്മെന്റ്) 03, രാജ്ഭാഷ അധികാരി/ഒഫീഷ്യൽ ലാംഗ്വേജ് ഓഫീസർ. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം: www.lifecarehll.com/careers.
അപേക്ഷ സ്വീകരിക്കുന്ന അവസാന തി യതി ഡിസംബർ 10.
ഡി.ആർ.ഡി.ഒയിൽ സയന്റിസ്റ്റ്
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ സയന്റിസ്റ്റ് തസ്തികയിൽ 15 ഒഴിവുണ്ട്.
സയന്റിസ്റ്റ് ഇ (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ ആൻഡ് ടെക്നോളജി) 02, സയന്റിസ്റ്റ് ഡി (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ ആൻഡ് ടെക്നോളജി) 02, സയന്റിസ്റ്റ് സി(ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്) 01, സയന്റിസ്റ്റ് സി (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ ആൻഡ് ടെക്നോളജി) 10, ഒഴിവുകളാണുള്ളത്.
സയന്റിസ്റ്റ് ഡി, ഇ തസ്തികക്ക് 45 വയസ്സും സി തസ്തികക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായം. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിരുദം.rac.gov.in ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30.
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 160 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ എൻജിനിയർ (കെമിക്കൽ, മെക്കാനിക്കൽ), ഫോർമാൻ( ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, സിവിൽ), ജൂനിയർ കെമിസ്റ്റ്, ജൂനിയർ സൂപ്രണ്ടന്റ്, ടെക്നീഷ്യൻ(മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, ടെലികോം ആൻഡ് ടെലിമെട്രി), അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്.
ബിരുദം, ഐടിഐ, എൻജിനിയറിങ് ഡിപ്ലോമ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
www.gailonline.comവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി നവംബർ 30.