goa-film-festival

പനാജി: രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയതോടെ ഗോവ മലയാളം സംസാരിച്ചു തുടങ്ങി.ചലച്ചിത്രോത്സവ വേദികളിലെല്ലാം കേൾക്കുന്നത് മലയാളം തന്നെ. ഉദ്ഘാടന ചടങ്ങുകൾ നീണ്ടതിനാൽ കലാ അക്കാഡമിയിൽ ഉദ്ഘാടന ചിത്രത്തിന്റെ പ്രദർശനം ഒരു മണിക്കൂറിലേറെ വൈകി. ചടങ്ങ് നടന്ന ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്ന് സംഘാടകരും ഉദ്ഘാടന ചിത്രത്തിന്റെ പ്രവർത്തകരും വരാൻ വൈകിയതാണ് കാരണം.വൈകുന്നതു കണ്ട് കരഘോഷം മുഴക്കി പ്രതിഷേധിച്ച പ്രതിനിധികൾ ഒടുവിൽ തനിനിറം കാട്ടി ഉറക്കെ കൂവുക തന്നെ ചെയ്തു.ഒടുവിൽ അധികൃതർ പ്രദർശനം ആരംഭിച്ച് തടിതപ്പി.


തിരുവനന്തപുരത്ത് ഡെലിഗേറ് ഫീസ് രണ്ടായിരമായി ഉയർത്തിയതിനാൽ വടക്കൻ കേരളത്തിൽ നിന്ന് ഇക്കുറി കൂടുതൽ ചലച്ചിത്ര പ്രേക്ഷകർ ഗോവയിൽ ചേക്കേറിയിരിക്കുകയാണ്.