love

അടൂർ: പ്രണയിച്ച പെൺകുട്ടിയുടെ അമ്മയുടെ തല എറിഞ്ഞ് പൊട്ടിച്ച കാമുകൻ പൊലീസ് പിടിയിലായി. ഓമല്ലൂർ കരിമ്പാന കുഴിയിൽ വിപിൻ ബേബി (21) ആണ് പൊലീസ് പിടിയിലായത്. അടൂർ സ്വദേശിനിയായ പതിനേഴുകാരിയുമായി വിപിൻ പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയം അത്ര കാര്യമായി കണ്ടിരുന്നില്ല. ഇനി പ്രണയത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞ പെൺകുട്ടിയോട് വിപിന് പ്രതികാരമായി. പെൺകുട്ടിയെ സ്‌നേഹിച്ചിട്ടും പ്രണയം നിരസിച്ചതിൽ മനംനൊന്ത വിപിൻ ബേബി സുഹൃത്തായ പ്ലാക്കൽ മല്ലപ്പള്ളി വീട്ടിൽ മനുവുമായി പെൺകുട്ടിയുടെ വീട്ടിലെത്തുകയും ജനൽചില്ലുകൾ എറിഞ്ഞു പൊട്ടിയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് കതക് തുറന്ന പെൺകുട്ടിയുടെ അമ്മയുടെ നേരെ ബിയർകുപ്പി എറിഞ്ഞ ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഓമല്ലൂരിൽ നിന്ന് അടൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.