കോഴിക്കോട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യാടി വിലങ്ങോട്ട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച ഹിന്ദുഐക്യവേദി പ്രഖ്യാപിച്ച ഹർത്താലിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും മരുമകൾക്കും നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന അക്രമസംഭവങ്ങൾ.