accident

കട്ടക്ക്: ഒഡീഷയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ഒ‌‌ഡീഷയിലെ കട്ടക്കിലാണ് സംഭവം. ഇന്നലെ വെെകുന്നേരമായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിൽ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മഹാനദി പാലത്തിലിടിച്ച് പുഴയിലേക്ക് മറിഞ്ഞു.

അപകടമറിഞ്ഞ് രക്ഷാപ്രവർത്തകരും, പൊലീസും സ്ഥലത്തെത്തിയിരുന്നു. 30 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.