1. ശബരിമലയിലെ നിരോധനാജ്ഞയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ ആർക്കൊക്കെ ബാധകം എന്ന് സർക്കാർ വിശദീകരണം നൽകണം. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും എന്നും കോടതിയുടെ ചോദ്യം. തീർത്ഥാടകർക്ക് നോട്ടീസ് നൽകിയതിലും വിശദീകരണം നൽകണം. 1.45ന് എ.ജി നേരിട്ട് എത്തി വിശദീകരണം നൽകണം എന്നാണ് കോടതി നിർദ്ദേശം.
2. ദേവസ്വം ബെഞ്ച് ഹർജി 1.45ന് പരിഗണിക്കും. നേരത്തെ സന്നിധാനത്തെ പൊലീസ് നടപടിയിലും സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിനിടെ, ശബരിമലയിലെ പൊലീസ് നിയന്ത്രങ്ങൾ ഇന്നലെ ഭാഗികമായി നീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വലിയ നടപ്പന്തലിൽ അടക്കം വിശ്രമിക്കാം. സന്നിധാനത്തെ മറ്റ് കേന്ദ്രങ്ങളിൽ ഭക്തർക്ക് വിരിവയ്ക്കുന്നതിന് തടസമില്ലെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു
3. സന്നിധാനത്ത് മുൻപ് നടന്ന പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്തും വിരിവയ്ക്കുന്നതിന് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇരുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പൊലീസ് നിയന്ത്രിണങ്ങൾക്കുമിടെ മണ്ഡലകാലം അഞ്ചാം ദിവസത്തിലേക്ക്. നെയ്യഭിഷേകം ഉൾപ്പെടെയുള്ള പൂജകൾ പുരോഗമിക്കവെ, കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും തിരക്ക് കുറവാണ്.
4. ശബരിമലയിൽ പ്രതിഷേധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നേതാക്കൾ ശബരിമലയിലേക്ക്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും പമ്പയിലേക്ക. സന്ദർശനത്തിനിടെ എസ്.പിയും ബി.ജെ.പി നേതാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം പൊൻ രാധാകൃഷ്ണൻ ചോദ്യം ചെയ്തു
5. വാഹനങ്ങൾ കടത്തി വിട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് പൊൻ രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റെത് എന്ന് കേന്ദ്രമന്ത്രിയുടെ ആരോപണം. സർക്കാർ വാഹനങ്ങളിൽ മാത്രമേ ഭക്തർ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി
6. ശബരിമല സന്നിധാനത്ത് നിന്ന് അറസ്റ്റിലായ ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വീണ്ടും കുരുക്ക്. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് അയച്ചത്. കണ്ണൂരിലെ ബി.ജെ.പി മാർച്ചിനിടെ ആണ് പൊലീസുകാരെ കെ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്.
7. പത്തനംതിട്ട മുൻസിഫ് കോടതി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഇരിക്കെ ആണ് പുതിയ കുരുക്ക്. ഇതോടെ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രന് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. നിരോധനാജ്ഞ ലംഘിച്ചതിന് സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. രണ്ട് ജാമ്യാപേക്ഷയിലും പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും. കെ.സുരേന്ദ്രനും ആർ.രാജേഷ് ഉൾപ്പടെയുള്ള 69 പ്രതികൾക്കും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ
8. വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണം എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിളളയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാൻ ആകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിനു ശേഷം സന്നിധാനത്ത് സംഘർഷം ഉണ്ടായി എന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പ്രസംഗം പൂർണമായും കേൾക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് ശ്രീധരൻ പിള്ളയുടെ വാദം. ശബരിമലയിലെ ആചാര ലംഘനങ്ങൾക്കും പൊലീസ് നിയന്ത്രണങ്ങൾക്കും എതിരെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും
9. ഭീകര സാന്നിധ്യത്തെ തുടർന്ന് രാജ്യത്ത് ആതീവ ജാഗ്രത. തലസ്ഥാനത്ത് എത്തി എന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റർ പുറത്തു വിട്ട് ഡൽഹി പൊലീസ്. കഴിഞ്ഞ ആഴ്ച ജെയ്‌ഷെ മുഹമ്മദ് ഭീകരർ പഞ്ചാബ് അതിത്തി വഴി ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നു എന്ന രഹസ്യ വിവരം അധികൃതർക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഡൽഹി പൊലീസ് ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റർ പുറത്തു വിട്ടത്
10. അതിനിടെ, തെക്കൻ കാശ്മീരിൽ വിഘടനവാദി നേതാവ് വെടിയേറ്റ് മരിച്ചു. അനന്ത്നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിർ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബാലിൽ വീടിനു സമീപം ഇയാൾക്കു നേരെ അജ്ഞാതർ വെടിയുതിർക്കുക ആയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്
11. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേർ ബോംബ് ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. 100ഓളം പേർക്ക് പരിക്ക്. ഇസ്ലാമിക പണ്ഡിതന്മാർ നബിദിന ആഘോഷം നടത്തവെ ആയിരുന്നു സ്‌ഫോടനം. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരം ആയതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല