ശബരിമല: വൃശ്ചികം ഒന്നു മുതൽ മൂന്ന് ദിവസത്തെ കണക്കിൽ ശബരിമലയിലെ നടവരുമാനത്തിൽ 7.27 കോടിയുടെ നഷ്ടം. കഴിഞ്ഞ സീസണിൽ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിൽ അരവണ വിറ്റുവരവിൽ 5.09 കോടി ലഭിച്ചപ്പോൾ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു. അപ്പം വിൽപ്പനയിൽ 43.22 ലക്ഷത്തിന്റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്റെയും കാണിക്കയിനത്തിൽ 1.29 കോടിയുടെയും മുറിവാടക ഇനത്തിൽ 23.28 ലക്ഷത്തിന്റെയും സംഭാവനയിനത്തിൽ 8.97 ലക്ഷത്തിന്റെയും കുറവാണുണ്ടായത്. ഒാരോ വർഷവും ശരാശരി 10 ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടാകുന്ന സ്ഥാനത്താണ് കടുത്ത നിയന്ത്രണങ്ങൾ കാരണം വരുമാനത്തിലെ ഇൗ നഷ്ടം.