ശബരിമല: മണ്ഡലകാലം തുടങ്ങിയത് മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഭാഗികമായി അയവ് വരുത്തി. നിയന്ത്രണങ്ങളിൽ ഭക്തർ കഴിഞ്ഞ നാല് ദിവസമായി ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടിവന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത്. സന്നിധാനത്ത് വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും വിശ്രമിക്കാനും അനുമതി. ഉറങ്ങാൻ അനുമതിയില്ല തിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിലെ നിയന്ത്രണം തുടരും മാളികപ്പുറം നടപ്പന്തലിലും മാളികപ്പുറം ക്ഷേത്രത്തിന് താഴെയും വിരിവയ്ക്കാം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിന് രാവിലെ 11.30നും 1നും ഇടയ്ക്കുള്ള വിലക്ക് പിൻവലിച്ചു രാത്രി ഒൻപത് മുതൽ പുലർച്ചെ രണ്ട് വരെ അയ്യപ്പൻമാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല പമ്പയിലെ ആഞ്ജനേയ ഒാഡിറ്റോറിയത്തിൽ വിരിവയ്ക്കുന്നതിനുള്ള വിലക്ക് പിൻവലിച്ചു കെ.എസ്.ആർ.ടി.സി സർവീസുകൾ പകൽ 10നും 12നും ഇടയിൽ നിലയ്ക്കലിലേക്ക് പോകാനുള്ള നിയന്ത്രണം മാറ്റി രാത്രി 10നും 12നും ഇടയിലുള്ള സർവീസ് നിയന്ത്രണം തുടരും