പത്തനംതിട്ട:ശബരിമലയിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല സംഘർഷത്തിൽ 72 പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കണ്ണൂരിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കോടതി അറസ്റ്റ് വാറണ്ട് അയച്ചിരുന്നു. ശബരിമല നിലയ്‌ക്കൽ വച്ചാണ് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.