ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിൽ ജോലി ചെയ്യുന്ന മലയാളികളുടെയും ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവരുടേതുമായ കുടുംബ സംഗമം ഡിസംബർ ഒന്നാം തീയതി ശനിയാഴ്ച്ച വൈകിട്ട് 5:00 മണി മുതൽ മുംബൈ സ്‌പൈസസ് ഇന്ത്യ കിച്ചണിൽ (1727 സെൻട്രൽ പാർക്ക് അവന്യൂ, യേങ്കേഴ്സ്, ന്യൂയോർക്ക് 10710) വെച്ച് നടക്കുന്നതാണ്.
വിവിധ കലാപരിപടികൾ, വിഭവസമൃദ്ധമായ ഡിന്നർ, ഈ വർഷം വിരമിക്കുന്നവരെ ആദരിക്കൽ എന്നിവ സംഗമത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വർഷവും ഒരിക്കൽ മാത്രം സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ ട്രാൻസിറ്റിലെ എല്ലാ മലയാളി ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: അനിൽ ചെറിയാൻ (ജനറൽ കൺവീനർ) 914 4739650, ജയിംസ് മാത്യു (ട്രഷറർ) 914 376 3485,
ജയപ്രകാശ് നായർ (പബ്ലിക് റിലേഷൻസ്) 845 507 2621.