g-sukumaran-nair

പത്തനംതിട്ട: ശബരിമലയിൽ 144 പ്രഖ്യാപിച്ച സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻ.എസ്.എസ് വീണ്ടും രംഗത്ത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് ഭക്തർക്കു ദർശനം നടത്താനുള്ള അവസരമാണ് സർക്കാർ ഒരുക്കി നൽകേണ്ടതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. പന്തളം വലിയകോയിക്കൽ ക്ഷേത്രം സന്ദർശിക്കാനെത്തിയ ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജി. സുകുമാരൻ നായർ. നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ സമാധാനപരമായ അന്തരീക്ഷത്തിൽ ദർശനം സാധ്യമാകുകയുള്ളു. ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചത് തെറ്റാണ്. രാജ്യത്തെ ഒരു ആരാധനാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.