broccoli-baji

ചേരുവകൾ
ബ്രെക്കോളി ഇതളുകൾ
അടർത്തിയത്..........ഒരു കപ്പ്
മൈദ..............ഒരു കപ്പ്
മുട്ട.........ഒന്ന്
മുളകുപൊടി, കുരുമുളകുപൊടി...........ഒരു സ്പൂൺ വീതം
മഞ്ഞൾപ്പൊടി, കായപ്പൊടി............കാൽ സ്പൂൺ വീതം
ജിഞ്ചർ ഗാർലിക് പേസ്റ്റ്.......... അര സ്പൂൺ
ഉപ്പ്, എണ്ണ, വെള്ളം...........ആവശ്യത്തിന്

തയ്യാറാക്കുന്നവിധം
ബ്രൊക്കോളി ഇതളുകൾ കഴുകിവയ്ക്കുക. മൈദയും മുട്ടപതപ്പിച്ചതും പൊടികളും പേസ്റ്റും ഉപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് കലക്കിവയ്ക്കുക. ബ്രൊക്കോളി ഇതളുകൾ ഇതിൽ മുക്കി തിളയ്ക്കുന്ന എണ്ണയിൽ വറുത്തെടുക്കാം.