മോഹൻലാൽ ഒടിയനായി ഈ ഡിസംബർ പതിനാലിനാണ് തിയേറ്ററുകളിലെത്തുക. മോഹൻലാൽ ആരാധകർ മാത്രമല്ല, സിനിമാരാധകരെല്ലാം തന്നെ ഈ ഒടിയാവതാരത്തിനായി കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ നടൻ വിജയ്യും സൂര്യയും ഒടിയനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. രണ്ടു പേരും വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ പുലർത്തുന്നത്. ഈ സിനിമ ഒരു സൂപ്പർ ഹിറ്റായിരിക്കുമെന്നും, മോളിവുഡിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്നുമാണ് ഇരുവരുടെയും അഭിപ്രായം.
സൂര്യയുടെ പുതിയ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ഈ സിനിമയെ കുറിച്ച് സൂര്യ അറിയാൻ ഇടയായത്. ചിത്രത്തിന്റെ കഥ സൂര്യയുമായി മോഹൻലാൽ പങ്കുവച്ചുവെന്നും അതുകേട്ട് ഭയങ്കര എക്‌സൈറ്റ്‌മെന്റിലായിരുന്നുവത്രെ സൂര്യ. വിജയ്‌യോട് സൂര്യയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. ഒടിയന്റെ തമിഴ് ഡബ് വേർഷനും ഇറങ്ങുന്നുണ്ട്.