i-have-mammootty

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ രസകരമായ വീഡിയോകളും സരസമായ മറുപടികളുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ഏറ്റവുമൊടുവിലിതാ, കുസൃതിച്ചോദ്യങ്ങൾക്ക് അതിലും കുസൃതിയോടെ മറുപടികൾ പറഞ്ഞാണ് മമ്മൂട്ടി ആരാധകരെ കൈയിലെടുത്തിരിക്കുന്നത്.

ഒപ്പം അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ കുറേ പ്രായമായതിനുശേഷമാണ് സിനിമയിൽ വന്നതെന്നും അതുകൊണ്ടുതന്നെ തന്നോട് ആർക്കും പ്രണയം തോന്നിയിട്ടില്ലെന്നുമായിരുന്നു മറുപടി. തീർന്നില്ല, ഇനിയുമുണ്ട്, ഈ വക ചോദ്യങ്ങളും ഉത്തരങ്ങളും:ർ

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ?
നെവർ


ഏതെങ്കിലും സിനിമയിൽ അഭിനയിച്ചതിന് ഖേദം തോന്നിയിട്ടുണ്ടോ?
ഉണ്ട്, പക്ഷേ പേര് ചോദിക്കരുത്


സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ?
വിശദമായി പറയേണ്ടിവരും. അതുകൊണ്ട് ചോദ്യം വിടുന്നു


ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ?
ഒരിക്കലുമില്ല, സിനിമ കാണുന്നത് ഉറങ്ങാതിരിക്കാനാണ്


ആർക്കെങ്കിലും തെറ്റായ ഫോൺനമ്പർ കൊടുത്തിട്ടുണ്ടോ?
എന്റെ നമ്പർ എല്ലാവർക്കും അറിയാം, മാറിയിട്ടില്ല.


അഭിമുഖങ്ങളിൽ കള്ളത്തരങ്ങൾ പറഞ്ഞിട്ടുണ്ടോ?
കള്ള ചോദ്യങ്ങൾക്ക് കള്ള ഉത്തരവും പറഞ്ഞിട്ടുണ്ട്


മറ്റുള്ളവരുടെ ടൂത്ത്ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ?
ഇല്ല, എല്ലാവർക്കും സ്വന്തമായി ബ്രഷുണ്ട്.

(ഒരു സ്വകാര്യവിനോദ ചാനലിന്റെ പരിപാടിയ്‌ക്കെത്തിയപ്പോഴാണ് ചിരിയുണർത്തി മമ്മൂട്ടിയുടെ കിടിലൻ മറുപടികൾ)