കൊച്ചി: 94 വർഷങ്ങൾ പിന്നിട്ട ഭീമയുടെവാർഷിക ആഘോഷങ്ങളുടെ ഭാഗമായിനടന്ന മഹാവിസ്മയമേളയുടെ സമ്മാനദാനചടങ്ങ് ആകർഷകമായി. സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, വെള്ളിയാഭരണങ്ങൾ എന്നിവ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഭീമ ജുവൽസ് മാനേജിംഗ് ഡയറക്ടർ ബി.ബിന്ദുമാധവ് സമ്മാനം നൽകി. ജനറൽ മാനേജർ സത്യൻ. എം.ജി, റീട്ടെയിൽ മാനേജർ സനീഷ് പത്മനാഭൻ എന്നിവർ സംബന്ധിച്ചു.
എം.ജി റോഡ്, സിൽവർ പാലസ്, ഇടപ്പള്ളി, തൃപ്പൂണിത്തുറ, കോട്ടയം,തൊടുപുഴ, തിരുവല്ല, പുനലൂർ എന്നിവിടങ്ങളിലുള്ള ഭീമയുടെ ഷോറൂമുകളിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്കാണ്.നറുക്കെടുപ്പ് നടത്തിയത്. 8 ഷോറൂമുകളിൽ നിന്നുമായിതിരമെടുക്കപ്പെട്ട 900ൽപരം പേർക്ക് 3 കിലോ സ്വർണത്തിന് പുറമേ നിരവധി ഓഫറുകളും ഒരുക്കിയിരുന്നു.
സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ ഓരോ ഗ്രാമിന് 125 രൂപ കിഴിവും വജ്രാഭരണങ്ങൾക്ക് ഓരോ കാരറ്റിന് 15,000 രൂപ വരെ ഡിസ്‌ക്കൗണ്ടും, വെള്ളിയാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25ശതമാനം കിഴിവും ഇതിന്റെ ഭാഗമായി ഭീമ ഉപഭോക്താക്കൾക്ക് നൽകി. കൂടാതെ, വിവാഹപാർട്ടികൾക്കായി പ്രത്യേക പാക്കേജുകളും നൽകി.