cm-kerala-

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാരിന്റെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അടുത്ത മാസം ഒന്നിനാണ് യോഗം സംഘടിപ്പിക്കുക.

കേരളത്തിലെ നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളുമുള്ള സംഘടനകൾ ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ പേരിൽ കേരളത്തെ പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.