പനാജി.ചലച്ചിത്ര പ്രേമികളെ വലച്ച് ഗോവയിൽ വീണ്ടും മഴ. ഇന്ന് വീണ്ടും കനത്ത മഴ പെയ്തതോടെ ഗോവയിൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കനെത്തിയ പ്രേക്ഷകർ വീണ്ടും വലഞ്ഞു. മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.മേളയുടെ രണ്ടാം ദിനത്തിലും ഉദ്ഘാടന ദിവസം പോലെ മഴ വന്നത് പ്രേക്ഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.