മോസ്കോ: റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ മോസ്കോയിൽ നിന്ന് വിമാനം തട്ടി ഒരാൾ മരിച്ചു. അർമേനിയൻ സ്വദേശിയാണ് മരിച്ചത്. വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പാതയിൽ നിന്നതാണ് അപകട കാരണമെന്ന് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഏതൻസിലേക്കുള്ള ബോയിംഗ് 737 വിമാനം പുറപ്പെടുമ്പോഴാണ് അപകടമുണ്ടായത്. റൺവേയിലാണ് മൃതശരീരം കണ്ടത്. മരിച്ചത് ഇരുപഞ്ചുകാരനാണെന്നാണ് പ്രാഥമിക വിവരം.
മരിച്ചയാളുടെ കോട്ടും, ഷൂലെയ്‌സും മൃതദേഹാവിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സ്‌പെയിനിൽ നിന്നെത്തിയ യുവാവ് അർമേനിയയിലേക്കുള്ള വിമാനത്തിലേക്ക് പോകാനുള്ള ബസിൽ കയറിയിരുന്നില്ലെന്ന് യുവാവിനെ ബസിലേക്ക് അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെ തുടർന്ന് ഷെരെമെത്യാവൂ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു.