weekly-prediction

അശ്വതി: എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും.ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. അകാരണമായ കലഹങ്ങൾ പലപ്രശ്നങ്ങൾക്കും ഇടയാക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം,തുളസിപ്പൂവ് കൊണ്ട് അർച്ചന,വിഷ്ണു സഹസ്രനാമം ജപം എന്നിവ ഉത്തമം. ശനിയാഴ്ച അനുകൂല ദിവസം.

ഭരണി: മനസിന് സന്തോഷം ലഭിക്കും.മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം.അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

കാർത്തിക: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.

രോഹിണി: സാമ്പത്തിക നേട്ടം ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. കർമ്മഗുണാഭിവൃദ്ധി ഉണ്ടാകും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.ശിവന് ധാര, അഘോര അർച്ചന എന്നിവ നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

മകയീരം: പ്രശസ്തിയും സന്തോഷവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.വിവാഹത്തിന് അനുകൂലസമയം. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും.പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

തിരുവാതിര: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മിഥുനരാശിക്കാർ ആരോഗ്യപരമായി ശ്രദ്ധിക്കണം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും.ഗൃഹ,വാഹന ഗുണം ഉണ്ടാകും.അകന്നു കഴിഞ്ഞിരുന്ന ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചുചേരാൻ സാധ്യത.ശ്രീരാമക്ഷേത്ര ദർശനം, രാമായണപാരായണം എന്നിവ ഉത്തമം.തിങ്കളാഴ്ച ദിവസം അനുകൂലം.

പുണർതം: വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ഔഷധസേവ ആവശ്യമായി വരും.ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും.നൂതന ഗൃഹലാഭത്തിന് സാദ്ധ്യത.സന്താനങ്ങൾ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകും.വെള്ളിയാഴ്ച ദിവസം അനുകൂലം.

പൂയം: കർമ്മസംബന്ധമായി നേട്ടങ്ങൾ ഉണ്ടാകും.സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും.വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം.യാത്രകൾ ആവശ്യമായി വരും. സർപ്പ പ്രീതി വരുത്തുക. മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

ആയില്യം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.മനസിന് സന്തോഷവും സമാധാനവും ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും.ആഗ്രഹസാഫല്യം ഉണ്ടാകും.കുടുബകലഹത്തിന് സാദ്ധ്യത. നാഗർക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുക.നാഗരാജക്ഷേത്ര ദർശനം ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂല സമയം.

മകം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. ജോലിഭാരം വർദ്ധിക്കും. പൊതു പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.ശാസ്താ പ്രീതി വരുത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

പൂരം: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും,കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. മനസിന് സന്തോഷം ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടമാക്കും. സൽകീർത്തി ഉണ്ടാകും ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കണം.വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രം: ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. വ്യവസായികൾക്ക് തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂല സമയം.

അത്തം: കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. ആരോഗ്യപരമായി ശ്രദ്ധിക്കണം. സങ്കീർണമായ പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ശാസ്താ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമം. തിങ്കളാഴ്ച ദിവസം അനുകൂലം.

ചിത്തിര: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും.സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

ചോതി: സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

വിശാഖം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. കർമ്മപുഷ്ടിക്ക് തടസം ഉണ്ടാകും. കടം വർദ്ധിക്കും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

അനിഴം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും.സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക.വെള്ളിയാഴ്ച ദിവസം അനുകൂലം.

കേട്ട: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക.തിങ്കളാഴ്ച ദിവസം അനുകൂലം.

മൂലം: പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർ ആരോപണങ്ങൾക്ക് വിധേയരാകും. ശ്രീകൃഷ്ണന് കദളിപഴം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

പൂരാടം: കർമ്മഗുണം പ്രതീക്ഷിക്കാം. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഗായത്രീ മന്ത്രം ജപിക്കുക. തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപം എന്നിവ ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രാടം: ആഗ്രഹം സഫലീകരിക്കും.ആരോഗ്യപരമായി അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനഗുണം ഉണ്ടാകും. പ്രശസ്തി വർദ്ധിക്കും. വിവാഹത്തിന് അനുകൂല സമയം. ഗൃഹ ഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും.ശനി പ്രീതി വരുത്തുക,ശാസ്താ ക്ഷേത്ര ദർശനം നടത്തുക.ചൊവ്വാഴ്ച ദിവസം അനുകൂലം.

തിരുവോണം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും സഹോദരഗുണം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

അവിട്ടം: ധാരാളം യാത്രകൾ ആവശ്യമായി വരും. വിദേശത്ത് നിന്നും ധനലാഭവും, സഹോദരാദിഗുണവും പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക.ചൊവ്വാഴ്ച ദിവസം അനുകൂലം.

ചതയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. ആരോഗ്യപരമായി നല്ലകാലം. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ദുർഗ്ഗാ ദേവിക്ക് പട്ട് ചാർത്തുക,കളഭാഭിഷേകം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

പൂരുരുട്ടാതി: അവിവാഹിതരുടെ വിവാഹകാര്യത്തിൽ കാലതാമസം ഉണ്ടാകും. കർമ്മരംഗത്ത് തടസങ്ങൾ നേരിടും.ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.ശിവന് ധാര, അഘോര അർച്ചന എന്നിവ നടത്തുക.വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രട്ടാതി: സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങൾ മാറി കിട്ടും. മഹാഗണപതിക്ക് കറുകമാല.ചൊവ്വാഴ്ച ദിവസം അനുകൂലം.

രേവതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.സാമ്പത്തിക നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂര യാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.