ind-vs-aus-

ബ്രിസ്ബെയിൻ: ആസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇരുപത് ഓവറിൽ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ്. എന്നാൽ, ഇടയ്ക്ക് മഴ പെയ്തതോടെ ഇന്ത്യയുടെ ലക്ഷ്യം പുനർനിർണയിക്കുകയായിരുന്നു.

തുടർന്ന് ഇന്ത്യയ്ക്ക് പതിനേഴ് ഓവറിൽ 174 റൺസ് എന്ന ലക്ഷ്യത്തിലേക്കാണ് എത്തേണ്ടിയിരുന്നത്. ശിഖർ ധവാന്റെ മികച്ച പ്രകടനം കൂടെയുണ്ടായിട്ടും ഇന്ത്യയ്ക്ക് പതിനേഴ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തോടെ 169 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു.

ഇന്ത്യ്ക്ക് വേണ്ടി ധവാൻ 42 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് പുറത്തായത്. രോഹിത് ശർമ്മ ( എട്ട് പന്തിൽ നിന്ന് ഏഴ്), കെ.എൽ. രാഹുൽ (12 പന്തിൽ നിന്ന് 13), ക്യാപ്ടൻ വിരാട് കോഹ്‌ലി (എട്ട് പന്തിൽ നിന്ന് നാല് റൺസ്), ഋഷ് പന്ത് (പതിനഞ്ച് പന്തിൽ ഇരുപത്), ദിനേഷ് കാർത്തിക് (13 പന്തിൽ 30) കൃണാൽ പാണ്ഡ്യ (നാല് പന്തിൽ രണ്ട് റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഭുവനേശ്വർ കുമാറും കുൽദീപ് യാദവും പുറത്താകാതെ നിന്നു.