oh-my-god

വീട്ടുജോലിയ്ക്ക് വിളിച്ചു കൊണ്ടുവന്ന ആൾ ആത്മഹത്യയ്ക്ക് ദൃസാക്ഷിയായ കഥയാണ് ഒ മൈ ഗോഡിന്റെ ഈ സൂപ്പർ എപ്പിസോഡിൽ ഈ വാരം ടെലികാസ്റ്റ് ചെയ്തത്. നെടുമങ്ങാടിനടുത്തായിരുന്നു ലൊക്കേഷൻ. വഴിയെ നടന്നു പോയ ഒരാളെ കിലോമീറ്ററുകൾക്ക് അപ്പുറത്തു നിന്ന് വിളിച്ചു കൊണ്ട് വന്നു. വീട്ടിലെത്തി ഭാര്യയെ പരിചയപ്പെട്ട് മിനിട്ടുകൾ കഴിഞ്ഞപ്പോഴാണ് ഭാര്യയുടെ ജാരനെ ജോലിക്കാരന്റെ മുന്നിൽ വച്ച് ഭർത്താവ് കയ്യോടെ പിടികൂടുന്നത്.

പിന്നീട് ഭാര്യയേയും ഭർത്താവിനേയും പുറത്താക്കിയ ശേഷം ജോലിക്കാരന്റെ മുന്നിൽ ആത്മഹത്യ ചെയ്യാൻ കയറെടുക്കുന്നതാണ് എപ്പിസോഡിൽ ചിരി നിറയ്ക്കുന്നത്. ആത്മഹത്യ നടക്കാതിരിയ്ക്കാൻ ജോലിക്കാൻ നാട്ടുകാരെ വിളിച്ചുകൂട്ടുന്നതും ആത്മഹത്യ പൊളിയുന്നതുമാണ് ക്ലൈമാക്സ്.