kummanam-rajasekharan

തിരുവനന്തപുരം: പ്രമുഖ ബി.ജെ.പി നേതാവും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന് ഡോക്‌ടറേറ്റ്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബർമൽ തിബ്രേവാല സർവ്വകലാശാലയാണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്നത്. സാമൂഹിക,​ സാംസ‌്കാരിക,​ ആധ്യാത്മിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ചതെന്ന് സർവ്വകലാശാലയുടെ മേൽനോട്ടമുള്ള രാജസ്ഥാനി സേവാ സംഘിന്റെ ചെയർപേഴ്സൺ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി. മിസോറാം ഗവർണറുടെ വസതിയിൽ നിന്നുള്ള വാർത്താക്കുറിപ്പിലാണ് കുമ്മനം രാജശേഖരന്റെ ഡോക്ടറേറ്റ് ബിരുദത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്.

വിവിധ മേഖലകളിലുള്ള സംഭാവനകൾ കണക്കിലെടുത്താണ് ഡിലിറ്റ് ബിരുദം നൽകുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ സർവ്വകലാശാല കാമ്പസിൽ വച്ച് നടക്കുന്ന ചടങ്ങിൽ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകും.