amritsar-

ഛണ്ഡീഗഢ്:അമൃത്സറിലെ പ്രാർത്ഥന ഹാളിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പാക് ചാരസംഘടനയായ എെ.എസ്.എെക്ക് ബന്ധമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രർ സിംഗ്. ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡ് പാക്ക് നിർമ്മിതമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആക്രമണത്തിന്റെ പിന്നിൽ വർഗീയശക്തികളല്ലെന്നും വ‍ർഗീയത പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും .എെ.എസ്.എെയിലെ ഒരു ബുദ്ധികേന്ദ്രം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ഗ്രനേഡുകൾ പാക്കിസ്ഥാനിൽ ഉണ്ടാക്കിയതാണ് എന്നതിന് തെളിവുണ്ട്,​ ആക്രമവുമായി ബന്ധപ്പെട്ട് ബിക്രംജിത്ത് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്,​ മറ്റൊരാളും കൂടി അറസ്റ്റിലാകാനുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആക്രമണത്തിൽ 3 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.മുഖംമൂടി ധരിച്ച് സെെക്കിളിൽ എത്തി രണ്ടുപേർ പ്രാർത്ഥന ഹാളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു.