amritsar

ചണ്ഡീഗഡ്: അമൃത്‌സറിലെ പ്രാർത്ഥനാ യോഗത്തിനു നേരെയുണ്ടായ ഗ്രനേഡാക്രണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. ബിക്രംജിത് സിംഗ് എന്നയാളെയാണ് അറസ്റ്രു ചെയ്തതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. അവതാർ സിംഗ് എന്ന മറ്രൊരു പ്രതിക്കായി അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് പ്രതികളുടെയും ചിത്രങ്ങളും അമരീന്ദർ സിംഗ് പ്രദർശിപ്പിച്ചു.

പഞ്ചാബിലും അനുബന്ധ മേഖലകളിലും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പിന്നിൽ പാകിസ്ഥാനാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

ഞായറാഴ്ച അമൃത്‌സറിലെ പ്രാർത്ഥനായോഗത്തിനുനേരെ ബൈക്കിലെത്തിയ രണ്ടുപേരാണ് ഗ്രനേഡ് എറിഞ്ഞത്. ആക്രമണത്തിൽ പ്രാസംഗികനടക്കം മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.