sabarimala-bjp-protest

കോട്ടയം: ശബരിമല ദർശനത്തിന് പോകുന്നുവെന്ന് സംശയിച്ച് ആന്ധ്രാ സ്വദേശിനിയെ കോട്ടയം പൊൻകുന്നത്ത് വച്ച് തടഞ്ഞു. ബി.ജെ.പി പ്രവർത്തകരടങ്ങിയ സംഘമാണ് യുവതി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ ശൈലജയെയാണ് തടഞ്ഞത്. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇടപെട്ട് ഇവരെ എരുമേലിയിലേക്ക് കൊണ്ടു പോയി.

ശബരിമല തീർത്ഥാടനത്തിന് പോകുന്ന സഹോദരങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇവർ. എന്നാൽ ദർശനം നടത്താൻ ഉദ്ദേശം ഇല്ലായെന്ന് യുവതി പൊലീസിനെ അറിയിച്ചു. ഇരുമുടിക്കെട്ടുമായി എത്തിയ സഹോദരങ്ങൾ ദർശനം കഴിഞ്ഞെത്തും വരെ എരുമേലിയിൽ താമസിക്കാനാണ് ഇവരുടെ തീരുമാനം. ശേഷം ആന്ധ്രാ പ്രദേശിലേക്ക് മടങ്ങി പോകുമെന്ന് ഇവർ പറഞ്ഞു.