മോസ്കോ: സാത്താൻ സേവയ്ക്ക് വേണ്ടി കാമുകിയെ കൊന്ന് തലച്ചോർ വറുത്തു കഴിച്ചു രക്തം ഊറ്റിക്കുടിച്ച കാമുകന് 19 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. റഷ്യയിലാണ് സംഭവം. 23കാരനായ ദിമിത്രി ലുഞ്ചിൻ എന്ന യുവാവാണ് നാൽപത്തിയഞ്ചുകാരിയായ കാമുകിയെ സാത്താൻ പ്രീതിക്കായി കൊലപ്പെടുത്തിയത്. അവധി ദിവസം കാമുകിയുടെ വീട്ടിൽ അത്താഴ വിരുന്നിനെത്തിയപ്പോഴായിരുന്നു കൊലപാതകം. അത്താഴം കഴിഞ്ഞ ശേഷം വൈൻ കുപ്പികൊണ്ട് കാമുകിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പ് വരുത്തിയ ശേഷം കത്തികൊണ്ട് ശരീരത്തിൽ സാത്താന്റെ ചിഹ്നം വരയ്ക്കുകയും ചെയ്തു. കാമുകിയുടെ തലച്ചോർ തകർത്ത് മാംസം വറുത്തു തിന്നുകയും രക്തം കുടിക്കുകയും ചെയ്തു.
ഒരു കഷണം മാംസം കഴിച്ചതോടെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും പിന്നെയും കഴിക്കാൻ പ്രേരിപ്പരിപ്പിച്ചതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.സാത്താൻ പ്രത്യക്ഷപ്പെടാൻ വൈകിയതിനാൽ സ്ത്രീയുടെ വയർ കീറുകയും ചെവികൾ മുറിച്ചെടുക്കുകയും ചെയ്തു. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് സാത്താൻ സേവ പഠിച്ചതെന്ന് ഇയാൾ കോടതിയിൽ വ്യക്തമാക്കി. 19 വർഷത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി ഉത്തരവിട്ടത്. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ ലുഞ്ചിനെ പാർപ്പിക്കുക.