തിരുവനന്തപുരം: ബെയ്ജിംഗിൽ നടന്ന റീ ഇൻവെന്റഡ് ടോയ്ലെറ്റ് എക്സപോയിൽ ഇറാം സയന്റിഫിക് അവതരിപ്പിച്ച കാൽടെക് മാലിന്യ സംസ്കരണ സംവിധാനത്തിന് സാനിറ്റേഷൻ രംഗത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പറഞ്ഞു. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ.സിദ്ദിക് അഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ ഇ ടോയ്ലെറ്റ് സംവിധാനം ബിൽ ഗേറ്റ്സ് വിലയിരുത്തി. മാലിന്യം സംസ്കരിക്കാൻ ഇലക്ട്രോകെമിക്കൽ റിയാക്ടറുകൾ ഏകീകരിച്ച സാങ്കേതിക വിദ്യയാണ് എക്സപോയിൽ ഇറാം സയന്റിഫിക് അവതരിപ്പിച്ചത്.
ലോകത്തിലെ 20 ഗവേഷണ വികസന സ്ഥാപനങ്ങളിലെ തലവന്മാർ എക്സപോയിൽ പങ്കെടുത്തു.