chennai
സിം​സ് ​ആ​ശു​പ​ത്രി​ ​ഒ​ഫ് ​കാ​ർ​‌​‌​ഡി​യാ​ക് ​ആ​ൻ​‌​ഡ് ​അ​ഡ്വാ​ൻ​സ്ഡ് ​അ​യോ​ർ​ട്ടി​ക് ​ഡി​സോ​ർ​ഡേ​ഴ്സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​എ​ട്ടാം​ ​അ​ന്താ​രാ​ഷ്ട്ര​ ​അ​യോ​ർ​ട്ടി​ക്ക് ​ഉ​ച്ച​കോ​ടി​യെ സംബന്ധി​ച്ച് നടത്തി​യ പത്രസമ്മേളനത്തി​ൽ ഡോ.​വി.​വി.​ ​ബാ​ഷി​ സംസാരി​ക്കുന്നു

ചെന്നൈ: സിംസ് ആശുപത്രി ഒഫ് കാർ‌‌ഡിയാക് ആൻ‌ഡ് അഡ്വാൻസ്ഡ് അയോർട്ടിക് ഡിസോർഡേഴ്സി(എെ.സി.എ.എ.ഡി)ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാം അന്താരാഷ്ട്ര അയോർട്ടിക്ക് ഉച്ചകോടി 22 മുതൽ 24 വരെ ചെന്നൈയിൽ നടക്കും

ഇറ്റലി, ജർമനി, യു.കെ, ന്യൂസിലൻഡ്, ജപ്പാൻ, ബെൽജിയം,ഒമാൻ, കാനഡ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 250ഒാളം ഹൃദ്രോഗ വിദഗ്ധർ പങ്കെടുക്കും. സിംസ് ആശുപത്രിയിലെ എെ.സി.എ.എ.ഡി. ‌ഡയറക്ടറും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ.വി.വി. ബാഷി ഉച്ചകോടിക്ക് നേതൃത്വം നൽകും.മഹാധനമി രോഗചികിത്സയിലെ നവീന ചികിത്സാ രീതികൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

റോമിലെ യൂറോപ്യൻ ആശുപത്രിയിൽ നിന്നുള്ള ഡോ. റഗറോ പൗലിസ്, ഇറ്റലിയിലെ ബൊലൊഗ്ന സർവകലാശാലയിലെ റോബെർട്ടോ ബർത്തലോമിയോ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. എസ്. ആർ. എം ഗ്രുപ്പ് ചെയർമാൻ രവി പച്ചമുത്തു മുഖ്യാതിഥിയാകും. സിംസ് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസ്വാമി അദ്ധ്യക്ഷത വഹിക്കും.